Wednesday, March 10, 2010

ഒരു പ്രണയഗാനം


kodikulam sukumaran


കതിർമണികൾകൊത്തിവിളിക്കണ കവി തേനീയെവിടുന്നെത്തി
കണിക്കതിർവിളയുംപാടം ഒന്നാകെമൂത്തുപഴുത്തോ!
പുലരിപ്പൂങ്കവിളിൽനിന്നോ തൂമഞ്ഞിൻകരളിൽ നിന്നോ
പൂവമ്പനൊരുക്കിയവാടികൾപൂത്തപ്പോഴാവഴിവന്നോ?
കഥപൂത്തൊരുപാടത്തുന്നോ കവിപാടുന്നരുവിയിൽനിന്നോ
കുളിർകാറ്റിൻനറുതേൻപൂമണമണിയുന്നൊരുചിറകിൽനിന്നോ
ഇളവെയിലിൻതോളിലിരുന്ന്പൊടിമഴതൻകരവിരുതോടെ
പൂവമ്പനെടുത്തുകുലക്കുംമഴവില്ലിന്നഴകിൽനിന്നോ!
കിളിപാടുംമാമലമേലേ കിളിയാട്ടം കണ്ടുകഴിഞ്ഞോ
എവിടുന്നീയഴകൊഴുകുംനിൻതളിർമേനിയൊരുക്കിയെടുത്തു
തെളിമാനത്തമ്പിളിപോലെ തെളിയും നിൻമുഖമൊരുനിമിഷം
കണികാണാനെന്തൊരുചന്തമിതകതാരിൽകുളിർകോരുന്നു.
വരണംനീയെന്മലർവാടിയിലണിയാനൊരുനവമാലികഞ്ഞാൻ
തരുമല്ലോനിൻമുഖകമലംവിടരാനെന്മനതാരിൽ
കവിതേനിൻകളിവീണയിൽനിന്നുതിരുന്നൊരുപൂവിളികരളിൻ
മധുമാസപുലരിയൊരുക്കുംമലരമ്പിൻഞ്ഞാണൊലിയല്ലേ!
കാലത്തിൻ കളിവഞ്ചിയിൽ നാം താളത്തിൻ തുഴയെറിയേണം
തീരങ്ങളറിഞ്ഞീടാത്തൊരുകാവ്യക്കടൽകണ്ടെത്തേണം
കതിർമണികൾകൊത്തിവിളിക്കണകവിതേനീയെവിടുന്നെത്തി
കന്നികതിർവിളയുംപാടം ഒന്നാകെമൂത്തുപഴുത്തോ!