sona g
നിന്നിലും , നിന്റെ വിധിയിലും
വിശ്വസിക്കുന്നു ഞാന്‍ .
പുത്തന്‍ നാഗരികതയുടെ
വക്താക്കള്‍ നിങ്ങളെന്ന്
കരുതട്ടയോ ഞാന്‍ .
ഒരു കൃതജ്ഞതയുടെ സമ്മാനം പോലെ
അമേരിക്കയുടെ മടിത്തട്ടില്‍ അഭിമാനത്തോടെ മയങ്ങുവാന്‍
നിങ്ങള്‍ക്ക് സാധിപ്പത് ഗീതത്തിലും ,
പ്രവചനത്തിലും , പൂര്‍വ്വപിതാക്കന്‍മാരുടെ
സ്വപ്നങ്ങളില്‍ നിന്നും ലഭിച്ച
പൂര്‍വ്വസ്വത്തിനാലെന്ന് കരുതുന്നു ഞാന്‍
ലബനന്‍ കുന്നുകളില്‍ നിന്നും വേരുകള്‍ പിഴുതെടുത്തൊരു വൃക്ഷം ,
ഒരു യുവാവ് വേരു പടര്‍ത്തി പന്തലിച്ച്
ഫലസമൃദ്ധമായി പുഷ്പ്പിക്കാന്‍ നില്‍ക്കുന്നുവെന്ന്
ഈ മഹത്തായ ദേശസ്ഥാപകരോട്
പറയുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ഞാന്‍
നസ്രേത്തുവിന്റെ യേശുനാഥന്‍
നിങ്ങള്‍ സംസാരിച്ചപ്പോള്‍ചുണ്ടില്‍ സ്പര്‍ശിച്ച്
അനുഗ്രഹിച്ചെന്നും ,
എഴുതിയപ്പോള്‍ കൈകള്‍ക്ക് വഴികാട്ടിയായെന്നും ,
നിങ്ങള്‍ പറഞ്ഞതും കുറിച്ചതുമായ കാര്യങ്ങളിലെല്ലാം
ഞാന്‍ പിന്താങ്ങിയെന്നും എബ്രഹാം ലിങ്കനോട്
നിങ്ങള്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .
എന്റെ സിരകളിലോടുന്നത് ജ്ഞാനികളായ വൃദ്ധരുടേയും
കവികളുടേയും രക്തമാണെന്നും ,
നിങ്ങളിലേക്ക് വരികയും , സ്വീകരിക്കുകയുമെന്നത് എന്റെ മോഹം ആണെന്നും
എന്നാലോ , എമേഴ്സണോടും , വിറ്റ്മാനോടും, ജയിംസിനോടും
പറയുക വെറും കൈയാല്‍ ഞാന്‍ വരില്ലയെന്ന് ...
നിങ്ങളുടെ പിതാമഹാന്‍മാര്‍ഈ തീരം തേടി വന്നത് പണം ഉണ്ടാക്കാന്‍ മാത്രം
നിങ്ങള്‍ ഇവിടെ പിറന്നതു പോലും
ബുദ്ധിശക്തിയും, കഠിനദ്ധ്വാനത്താലും
സമ്പത്തുണ്ടാക്കാനെന്ന് ഞാന്‍ കരുതുന്നു .
നല്ല ജനതയെ വാര്‍ത്തെടുക്കുന്നത് നിങ്ങളിലൂടെയെന്ന് ഞാന്‍ വിശ്വസിക്കുന്നു .
ഒരു നല പൌരന്‍ എന്തായിരിക്കണം......?
അന്യരുടെ അവകാശങ്ങള്‍ നിങ്ങളുടെ സ്വന്തമെന്നുറപ്പിക്കും മുന്നെ ,
അത് അംഗീകരിക്കേണ്ടതും സ്വന്തമെന്ന ബോധത്തിലാവണം .
കര്‍മ്മത്തിലും , ചിന്തയിലും സ്വതന്ത്രരാകുവിന്‍ .........
എന്നാല്‍ , അറിയുക അന്യരുടെ സ്വാതന്ത്ര്യം വിഷയീഭവിക്കുന്നത്
നിങ്ങളുടെ സ്വാതന്ത്രത്തിലാണെന്നും .
മനോഹരവും പ്രയോജനപ്പെടുന്നതുമായ സ്വകരവിരുതിനാല്‍
രൂപപ്പെടുത്തുവിന്‍ നിങ്ങളിത് .
മറ്റുള്ളോരുടെ സ്നേഹവിശ്വാസത്തില്‍ സൃഷ്ടിച്ചതിനെയാദരിക്കുകയും
വേണം താനും .
അദ്ധ്വാനത്താല്‍ , അദ്ധ്വാനം കൊണ്ട് മാത്രം സമ്പത്തുണ്ടാവട്ടെ
വരവിനേക്കാള്‍ കുറാച്ച് നിങ്ങള്‍ ചിലവഴിക്കുവിന്‍
നിങ്ങളില്ലാതെയാകുന്നവേളയില്‍ കുട്ടികള്‍
അന്യരെയാശ്രയിക്കാതിരിക്കുന്നതിനുവേണ്ടി ....
ആന്റിയോക്കിന്റേയും , സിദോന്റേയും , ടൈറിന്റേയും ,
ബിബ്ളസിന്റേയും, ഡമാസ്കസിലും പടുത്തുയര്‍ത്തിയ ഒരു ജനതയുടെ
പിന്‍ തുടര്‍ച്ചക്കാരനാണ്‍ ഞാനെന്ന് സാന്‍ ഫ്രാന്‍സിസ്ക്കോയുടേയും ,
ചിക്കാഗോയുടേയും , വാഷിംഗ്ടണിന്റേയും , ന്യൂയോര്‍ക്കിന്റേയും ,
ഗോപുരങ്ങള്‍ക്കു മുന്നില്‍നെഞ്ച് വിരിച്ചു നിന്ന് നിങ്ങളുടെ
ഹൃദയങ്ങളിലൂടെ മന്ത്രിക്കണം .
ഒരു അമേരിക്കനാവുകയെന്നത് അഭിമാനിക്കെതന്നെ
നിങ്ങളും അഭിമാനിക്കേണ്ടതുണ്ട് ;
നിങ്ങളുടെ പിതാക്കന്‍ മാരും , മാതാക്കന്‍മാരും
ദൈവത്തിന്റെ കാരുണ്യമുള്ള കൈയാലും
അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പ്രവാചകന്‍മാരുടെയും
ഭൂമിയില്‍ നിന്നും വന്നതിനാല്‍ !!!