Saturday, October 2, 2010

തണല്‍ മരം



jyothi jawahar


ഇരമ്പുന്ന സാഗരത്തിന്‍ അപാരതയിലേക്ക് നോക്കി നില്‍ക്കെ,
ഏകാന്തത തന്‍ പൊള്ളുന്ന താപം ഏറ്റു നില്‍ക്കെ,
കുസൃതി നിറഞ്ഞ നിന്‍ മന്ദസ്മിതം എനിക്ക് തണലേകി,
ജീവിത പാതയില്‍ എങ്ങോ, ആദ്യമായ് നാം കണ്ടുമുട്ടി,
എനിക്ക് ചുറ്റും സാന്ത്വന സ്പര്‍ശമായ്,
പിറക്കാതെ പോയ കൂടെപ്പിറപ്പു ആയി നില്‍ക്കാം
എന്ന് മൌനമായ് നീ തന്ന വാക്കുകളില്‍,
ആയിരം ജന്മങ്ങള്‍ തന്‍ പ്രതീക്ഷ ഞാന്‍ അറിയുന്നു,
നിറഞ്ഞു തുളുമ്പും എന്‍ മിഴികളിലെ,
അശ്രുകണങ്ങള്‍ നീ കൈവെള്ളയില്‍ ഏന്തി നില്‍ക്കുമ്പോള്‍,
എന്‍ അമ്മ തന്‍ തന്‍ ഗര്‍ഭ പാത്രത്തില്‍,
എനിക്ക് മുന്‍പേ, നീ കൂടി പിരവിയെടുതിരുന്നു എങ്കില്‍,
എന്ന് വെറുതെ ഞാന്‍ ആശിച്ചു പോവുന്നു,
തളര്‍ന്നു നില്‍ക്കുന്ന എന്റെ മനസ്സ് ആകും,
തരിശ്ശു ഭൂമിയില്‍ നനവ്‌ പടര്‍ത്തി,
വസന്തങ്ങള്‍ വിരിയിക്കും മഴമുകിലാണ് നീ എനിക്ക് എന്നും
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നീയാം തണല്‍ മരത്തിന്‍
ചുവട്ടിലെ പുല്നാംബായ് പിറക്കാന്‍ കഴിഞ്ഞെങ്ങില്‍....
(എന്റെ തണല്‍ മരമായ പ്രിയ സഹോദരന്....)