നിറം നിറമായ് പൊഴിച്ചൊഴിഞ്ഞ് ദളം ദളമായ് കൊഴിച്ചൊഴിഞ്ഞ് ആകാശമാവോള- മുരിഞ്ഞെറിഞ്ഞ് ജീവന്റെ നൃത്തം വരപ്പൂ....
ആകാശമെത്രയുരിഞ്ഞെറിഞ്ഞാലും നിന്നിലപാരത ബാക്കി നിറങ്ങളെത്ര പൊഴിച്ചൊഴിഞ്ഞാലും ഒരു മുഴുമഴവില്ലു ബാക്കി നിൻജരാനരയ്ക്കുള്ളിലും കോടിയൗവനം ബാക്കി.... ചായം പടരാതെയും ആടകളുലയാതെയും വിയർപ്പിൽ കുളിച്ച് ഗണേശവന്ദനം....